
പീച്ചി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക്ക് സുരക്ഷ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 26 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പട്ടിക്കാട് ഗവ. എൽ.പി സ്കൂളിൽ പാണഞ്ചേരി പഞ്ചായത്തിലെ ഡ്രൈവർമാർക്കായി സൗജന്യ നേത്ര വൈദ്യ പരിശോധനയും, ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സും നടത്തുന്നു. പരിപാടിയിൽ എല്ലാ ഡ്രൈവർമാരും പങ്കെടുക്കണം എന്ന് പീച്ചി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ് ഷുക്കൂർ അറിയിച്ചു.