മണ്ണുത്തി അങ്കമാലി ദേശീയ പാതയിയുടെ നിർമ്മാണത്തിൽ വൻ ക്രമക്കേട്. 2006 മുതൽ 2016 വരെയുള്ള കാലയളവിൽ കരാറിലെ വ്യവസ്ഥകൾ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പാലിച്ചിട്ടില്ലായെന്നാണ് സി.ബി.ഐ കണ്ടെത്തിയിരിക്കുന്നത്. 102.44 കോടി രൂപയുടെ അഴിമതി നടന്നു എന്ന് നേരത്തെ സി.ബി.ഐ കണ്ടെത്തി യിരുന്നു.ഇന്നലെ നടന്ന പരിശോധനയി ൽ റോഡുകൾക്ക് ഗുണ നിലവാരമില്ലെന്ന് സി.ബി.ഐ കണ്ടെത്തി. വിദഗ്ദ്ധ സംഘത്തിന്റെ സഹായത്തോടെയാണ് സി.ബി.ഐ സാമ്പിളുകൾ പരിശോധിച്ചത്.
കൊരട്ടി മുതൽ ചാലക്കുടി വരെയാണ് പരിശോധന നന്നത്. 29 സാമ്പിളുകളിൽ 15 സാമ്പിളുകൾക്കും ശരാശരിയിൽ താഴെ ഗുണനിലവാരമെ ഒള്ളൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. റോഡിന്റെ കനത്തിൽ ദേശീയ പാതാ നിഷ്കർഷിച്ചി ട്ടുള്ള പകുതി പോലും ഈ സാമ്പിളുകൾ ക്ക് ഇല്ലെന്നും സി.ബി.ഐ കണ്ടെത്തി. വെള്ളിയാഴ്ച വരെ പരിശോധന തുടരും.