പാറ വീണ് കുതിരാൻ തുരങ്ക മുഖത്തിന്റെ കോൺക്രീറ്റ് വാൾ തകർന്നു….

പാറ വീണ് കുതിരാൻ തുരങ്ക മുഖത്തിന്റെ കോൺക്രീറ്റ് വാൾ തകർന്നു. തുരങ്കമുഖത്തെ മണ്ണ് നീക്കുന്നതിനിടയിൽ ഇന്നലെ ഉച്ചയോട് കൂടിയാണ് സംഭവം. 90% പണി പൂർത്തിയാക്കിയ കുതിരാൻ തുരങ്ക മുഖത്താണ് അപകടം സംഭവിച്ചത്. നേരത്തെ ഇവിടെ മലയിടിഞ്ഞ് വീണ് അപകടമുണ്ടായിരുന്നു.

thrissur district

ഇതേ തുടർന്നാണ് തുരങ്കമുഖത്തെ മണ്ണ് നീക്കാൻ തീരുമാനിച്ചത്. ഇതിനിടയിലാ ണ് തുരങ്ക മുഖത്തിന് മുകളിലേക്ക് പാറ ഇടിഞ്ഞു വീണത്. ഈ സമയം സ്ഥലത്ത് തൊഴിലാളികൾ ഉണ്ടായിരുന്നു ഇവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. എന്നാൽ പാറ വീണ് ദ്വാരം രൂപപ്പെട്ട സംഭവത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് കരാർ കമ്പനി അറിയിച്ചു. കവാടത്തിന് മാത്രമാണ് കേട്പാടുകൾ സംഭവിച്ചതെന്നും തുരങ്കം ദൃഢമാണെന്നും ഇവർ വ്യക്തമാക്കി.