
മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം.
തിരുവനന്തപുരം: മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീ പിടിത്തം. ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. രാവിലെ 7.45 ഓടുകൂടിയാണ് സംഭവം. തീ ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ചങ്ങല വലിച്ച് തീവണ്ടി നിർത്തുകയായിരുന്നു. യാത്രക്കാർ തന്നെ റെയിൽവേ അധികൃതരെ വിവരമറിയിക്കുക യായിരുന്നു. മലബാർ എക്സ്പ്രസ്സിന്റെ മുന്നിലെ ലഗ്ഗേജ് വാനിലാണ് തീപ്പിടിത്ത മുണ്ടായത്.
തീ അണക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യം രക്ഷാ പ്രവർത്തനത്തിനും തീയണക്കാനും മുന്നിലെത്തിയത് യാത്രക്കാരാണ്. ഇപ്പോൾ അഗ്നിശമന സേന സ്ഥലത്തെത്തി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. വർക്കലയിൽ തീവണ്ടി നിർത്തിയിട്ടിരിക്കുകയാണ്. യാത്രക്കാരെ തീവണ്ടിയിൽ നിന്ന് പുറത്തേക്കിറക്കി. പക്ഷെ തീ പൂർണ്ണമായും ഇതുവരെ അണക്കാനായി ട്ടില്ല.മലബാർ എക്സ്പ്രസ്സിന്റെ ലഗ്ഗേജ് വാനിൽ തീപിടിത്തം..
പാവ നിർമാണ കമ്പനിക്ക് തീപിടിച്ചു.
എടയാർ ബോഡി ഗിയർ ഇൻറർനാഷണൽ പാവ നിർമ്മാണ കമ്പനിക്ക് ആണ് തീ പിടിച്ചത്. രണ്ടു കോടിയോളം വില വരുന്ന സാധന സാമഗ്രികൾ കത്തിനശിച്ചു. ഇന്നു പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. നാട്ടുകാരുടെ നാട്ടുകാരുടെയും അഗ്നിശമന സേനയുടെയും കൃത്യമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി.