
അന്തിക്കാട്: പെരിങ്ങോട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കോ വിഡ് മാനദണ്ഡ പ്രകാരം കർശന നിയന്ത്രണങ്ങളോടെ ബുധനാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അരിമ്പൂർ, മണലൂർ, അന്തിക്കാട്, ചാഴൂർ, താന്ന്യം എന്നീ പഞ്ചായത്തുകളിലെ വോട്ടിങ് മെഷീനുകൾ ഇവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഫലമറിയി ക്കുന്നതി നുള്ള അനൗൺസ്മെന്റ് സംവിധാനങ്ങളും ചുറ്റും ബാരിക്കേദുക ളും സ്ഥാപിച്ചു.
സ്ഥാനാർഥികളും അവരുടെ പ്രതിനിധികളും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ പരിമിതമായ ആളുകളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കൂ. തിരഞ്ഞെടുപ്പുഫലം പുറത്താകും വരെ പഴുതില്ലാത്ത സുരക്ഷാകവചത്തിലാണ് സ്കൂൾ. ഇവടെ 24 മണിക്കൂറും പട്രോളിങ് നടക്കുന്നുണ്ട്. എസ്.ഐ.മാരായ വി.എൻ. മണികണ്ഠൻ, കെ.എസ്. സദാനന്ദൻ, എന്നിവരുടെ നേതൃത്വത്തിൽ 17 അംഗ പോലീസ് സംഘമാണ് കാവലിരിക്കുന്നത്.