അതിരപ്പിള്ളിയിൽ വീട്ടുമുറ്റത്ത് മുതല

അതിരപ്പിള്ളി പുഴയോരത്ത് താമസിക്കുന്ന തച്ചിയത്ത് സാബുവിൻ്റെ വീടിന് മുൻവശത്താണ് മുതലയെ കണ്ടത്. പുലർച്ചെ അഞ്ചരയോടെ വീടിൻ്റെ മുൻവശത്തെ കതക് തുറന്ന് പുറത്തേക്കിറങ്ങിയ സാബുവിൻ്റെ ഭാര്യയാണ് പുറത്ത് കിടക്കന്ന മുതലയെ കണ്ടത്. തുടർന്ന് സാബുവിനെ വിളിക്കുകയായിരുന്നു.

വീട്ടുകാരെ കണ്ടയുടനെ മുതല ആക്രമിക്കാൻ അടുത്തേക്ക് വന്നു. സാബുവും ഭാര്യയും മകളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഉടനെ അയൽക്കാരെ വിളിച്ചറിയിച്ചു ഇതിനിടയിൽ വനപാലകരേയും വിവരമറിയിച്ചു. നാട്ടുകാരും വനപാലകരും ചേർന്ന് മുതലയെ വീട്ടിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു. തുടർന്ന് പുഴയുടെ ഭാഗത്തേക്ക് ഇഴഞ്ഞ് നീങ്ങിയ മുതല പുഴയോരത്ത് കിടന്നു. നാട്ടുകാരും വനപാലകരും ചേർന്ന് കയറ് കൊണ്ട് കുരുക്ക് തീർത്ത് അവിടെ നിന്നും മുതലയെ വെള്ളച്ചാട്ടത്തിന് താഴെ പുഴയിൽ കൊണ്ടു പോയി വിട്ടു.

thrissur district

വെള്ളചാട്ടത്തിന് മുകളിൽ നിന്നുമാണ് മുതല എത്തിയതെന്നാണ് നിഗമനം. കുറച്ച് നാൾ മുൻപ് അതിരപ്പിളളി വനമേഖലയിലെ പുഴയിൽ മതലയുടെ സാന്നിദ്യം കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ച് വിനോദ സഞ്ചാരികൾ പുഴയുടെ പല ഭാഗങ്ങളിൽ ഇറങ്ങുന്നവർ സൂക്ഷിക്കണമെന്ന് വനപാലകർ അറിയിച്ചു.