നബിദിനാഘോഷങ്ങള്‍ ഒഴിവാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ തീരുമാനം. ജില്ലയില്‍ കോ വിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് മുന്നോട്ട് പോകുമെന്ന് വിവിധ സംഘടനകള്‍ ഉറപ്പുനല്‍കി.
1- പള്ളികളില്‍ നാല് പേരെ മാത്രം ഉള്‍ക്കൊള്ളിച്ച് പതാക ഉയര്‍ത്തല്‍ മാത്രമാക്കും. 2- ഭക്ഷണ വിതരണവും കൂട്ടം കൂടിയുള്ള പ്രാര്‍ഥനയും പാടില്ല. 3- ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കൂട്ടം കൂടിയുള്ള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കും.
ലോക് ഡൗണ്‍ മുതല്‍ പള്ളികളിലെ വെള്ളിയാഴ്ച്ച ജുമുഅഃ നമസ്കാരം ഒഴിവാക്കിയത് ഇപ്പോഴും തുടരുന്നതായി മത സംഘടനാ നേതാക്കള്‍ അറിയിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ ചീഫ് വിപ്പ് അഡ്വ. കെ. രാജന്, ജില്ലാ കളക്ടര്‍ എസ്. ഷാനവാസ് എന്നിവരും പങ്കെടുത്തു