
തൃശൂർ ജില്ലയിൽ ഞായറാഴ്ച (27/09/2020) 573 പേർക്ക് കൂടി കോ വിഡ്-19 സ്ഥീരികരിച്ചു. 215 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 4492 ആണ്. തൃശൂർ സ്വദേശികളായ 111 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ജില്ലയിൽ ഇതുവരെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11965 ആണ്. അസുഖബാധിതരായ 7359 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
ഞായറാഴ്ച ജില്ലയിൽ സമ്പർക്കം വഴി 562 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ: ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 6, കൃപ ഭവൻ മണ്ണമ്പറ്റ ക്ലസ്റ്റർ 5, നെടുപുഴ പോലീസ് സ്റ്റേഷൻ ക്ലസ്റ്റർ (രണ്ട് ഫ്രണ്ട്ലൈൻ വർക്കർ ഉൾപ്പെടെ) 4, ടി ടി ദേവസ്സി ജ്വല്ലറി വാടാനപ്പിള്ളി ക്ലസ്റ്റർ 2, മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, അമല ഹോസ്പിറ്റൽ ക്ലസ്റ്റർ 1, ഹോളി ഗ്രേസ് മാള ക്ലസ്റ്റർ 1, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ക്ലസ്റ്റർ 1.
മറ്റ് സമ്പർക്ക കേസുകൾ 527 ആണ്. 4 ആരോഗ്യ പ്രവർത്തകർക്കും ഒരു ഫ്രൻറ് ലൈൻ വർക്കർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 7 പേർക്കും വിദേശത്തുനിന്ന് വന്ന 4 പേർക്കും കോ വിഡ് സ്ഥിരീകരിച്ചു. രോഗികളിൽ 60 വയസ്സിന് മുകളിൽ 39 പുരുഷൻമാരും 34 സ്ത്രീകളും 10 വയസ്സിന് താഴെ 16 ആൺകുട്ടികളും 12 പെൺകുട്ടി കളുമുണ്ട്.