തൃശ്ശൂർ : കോ വിഡ് 19ന്റെ ഭാഗമായി തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികൾക്ക് പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷ നീട്ടി. ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാ ത്തവർ സെപ്റ്റംബർ 30 വൈകിട്ട് അഞ്ച് മണിവരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം എന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വെബ്സൈറ്റ് – tailorwelfare.in ഇ – മെയിൽ -tailor.worker.deotsr@gmail.com ഫോൺ : 0487-2364443