തൃശ്ശൂർ ഇന്നത്തെ (22-09-2020 ചൊവ്വ) കണ്ടെയ്ൻമെന്റ് സോൺ വിശദവിവരണങ്ങൾ.. | Thrissur District Containment Zone News.

കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.

തൃശൂർ കോർപ്പറേഷൻ 29, 30 ഡിവിഷനുകൾ (പനംകുറ്റിച്ചിറ കുളം മുതൽ ഇക്കണ്ടവാര്യർ റോഡുവരെയും ഇൻഡസ്ട്രിയൽ ഏരിയ വരെയും ഹൈവേയുടെ (തൃശൂർ ഒല്ലൂർ റോഡ് )ഇരുവശങ്ങളിലെ എല്ലാ റോഡുകളും ഒല്ലൂർ മാർക്കറ്റു ഉൾപ്പെടെയുള്ള പ്രദേശങ്ങൾ), 45-ാം ഡിവിഷൻ (പി ബി റോഡ്, എൽത്തുരുത്ത്). കുന്ദംകുളം നഗരസഭ 2-ാം ഡിവിഷൻ (കിഴൂർ കാർത്തിക റോഡുമുതൽ ഫ്രണ്ട്‌സ് റോഡ് അവസാനം വരെ), കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് (എ കെ ജി നഗർ), കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് (പള്ളിക്കുന്ന് ഹെൽത്ത് സെൻറർ മുതൽ എം ജി നഗർ ആശാൻമൂല വഴി വരെ), 1-ാം വാർഡ് (പളളിക്കുന്ന് സെൻറർ), 5-ാം വാർഡ് (പുലിക്കണ്ണി സെൻറർ), 13-ാം വാർഡ് (പൌണ്ട് സെൻറർ,

വേലൂപ്പാടം കിണർ സെൻറർ), 21-ാം വാർഡ് (വരന്തരപ്പിള്ളിസെൻറർ, പള്ളിക്കുന്ന് ഹെൽത്ത് സെൻറർ മുതൽ എം ജി നഗർ ആശാൻമൂല വരെയുള്ള പ്രദേശങ്ങൾ). അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് (മണ്ണംപേട്ട സെൻറർ), എളവള്ളി 4-ാം വാർഡ്, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് 4, 6 വാർഡുകൾ (വളപറമ്പിൽ അബ്ദുൾ അക്ബർ ക്വാർട്ടേഴ്‌സ്), തൃക്കൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് (സമുദായപറമ്പ് മുതൽ അംഗൻവാടി വരെയുള്ള പ്രദേശം), കടവല്ലൂർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡ്, പോർക്കുളം ഗ്രാമപഞ്ചായത്ത് 8-ാം വാർഡ് (കുറ്റിയാലിൽ ഞാലിൽ റോഡ് ചേനപുരം അമ്പലംവരെ), 10-ാം വാർഡ് (അകതിയൂർ പന്തയിൽ പത്മാവതിയുടെ വീടിന്റെ എതിർവശം റോഡുവരെ), പുത്തൂർ ഗ്രാമപഞ്ചായത്ത് 22-ാം വാർഡ് (പടവരാട് സെൻറർ ഓട്ടോ സ്റ്റാൻറു മുതൽ റോഡിന്റെ ഇരുവശവും ഇളംതുരുത്തി റോഡുവരെയുള്ള പ്രദേശം).

പുത്തൻചിറ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് (വീട്ടുനമ്പർ 1 മുതൽ 57 എ വരെ മാണിയങ്കാവ് മുതൽ മുല്ലക്കൽ അമ്പലം വരെ വീട്ടുനമ്പർ 157 മുതൽ 164 ഇ വരെ പാറമേൽ തൃക്കോവിൽ പ്രദേശം ഒഴികെ ബാക്കി മുഴുവൻ പ്രദേശവും), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് (നാഷണൽ ഹൈവേ മുതൽ മൂന്നുപീടിക കിഴക്ക് പട്ടാളം സലാമത്ത് വളവ് റോഡുവരെ), കാടുകുറ്റി ഗ്രാമപഞ്ചായത്ത് 5-ാം വാർഡ് (വെട്ടിയാടൻ മേലേടത്ത് റോഡിൽ ഷാപ്പുംപടി സ്റ്റോപ്പുമുതൽ റോഡിനു ഇരുവശവും), കുഴൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് (ഐരാണിക്കുളം പ്രദേശം വീട്ടുനമ്പർ 211 വാഴപ്പിള്ളി ജെയിംസിന്റെ വീടുമുതൽ വീട്ടുനമ്പർ 267 ശ്രീധരൻ, ശ്രീജയം വീടുവരെയുള്ള ഭാഗം), 14-ാം വാർഡ് (ഐരാണിക്കുളം പ്രദേശം വീട്ടുനമ്പർ 251 വടക്കേപുഷ്പകം നാരായണൻ നമ്പ്യാർ വീടുമുതൽ വീട്ടുനമ്പർ 279 വാഴപ്പിള്ളി തോമസ് വീടുവരെയുള്ള പ്രദേശം) 8-ാം വാർഡ്.

ഗുരുവായൂർ നഗരസഭ 36-ാം ഡിവിഷൻ ഐശ്വര്യ നഗർ തണ്ടേങ്ങാട്ടിൽ കൃഷ്ണന്റെ വീടുമുതൽ ഐശ്വര്യ നവീൻ പൊന്നുപറമ്പിൽ വീടുവരെയും എം ജെ റോഡുമുതൽ കൗൺസിലറുടെ (32) വടുവരെയുള്ള ഭാഗം), നെന്മണിക്കര ഗ്രാമപഞ്ചായത്ത് 11, 12, 13 വാർഡുകൾ (വാർഡ് 11ൽ സ്മരണ ജംഗ്ഷനിൽ നിന്നും കേരള സ്റ്റോർ വഴി പോസ്റ്റ് ആഫീസ് റോഡുപ്രദേശം, വാർഡ് 12ൽ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ ജോസ് ജംഗ്ഷൻ വരെയുള്ള പ്രദേശങ്ങളും കുന്നും പുറം പുല്ലോക്കാരൻ വഴി ഉൾപ്പെടെയുള്ള പ്രദേശം, വാർഡ് 13ൽ ചിറ്റിശ്ശേരി കുണ്ടുംപുറം റോഡിൽ പഞ്ചായത്ത് കിണർ ജംഗ്ഷൻ വരെ) പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് 1-ാം വാർഡ്, പൊയ്യ ഗ്രാമപഞ്ചായത്ത് 14-ാം വാർഡ്.

നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.

തൃശൂർ കോർപ്പറേഷൻ 28, 48 ഡിവിഷനുകൾ, പഴയന്നൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ്, കയ്പറമ്പ് ഗ്രാമപഞ്ചായത്ത് 5-ാം വാർഡ്, എളവള്ളി ഗ്രാമപഞ്ചായത്ത് 13-ാം വാർഡ്, ദേശമംഗലം ഗ്രാമപഞ്ചായത്ത് 3-ാം വാർഡ്, വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് 3-ാം വാർഡ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 8, 14 വാർഡുകൾ.