
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപ്പറേഷൻ 44-ാം ഡിവിഷൻ (ചീനിക്കൽ റോഡ്, സ്നേഹ അംഗൻവാടി വഴി, കൊമ്പൻ റോഡ്, വിൻറർഗ്രീൻ റോഡ്, ദുർഗാദേവി ക്ഷേത്രം റോഡ്, തെക്കുമുറി എന്നിവ ഉൾപ്പെടുന്ന പ്രദേശം), ഏങ്ങണ്ടിയൂർ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് (തിരുമംഗലം).
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെൻറ് സോണുകൾ.
ചേലക്കര ഗ്രാമപഞ്ചായത്ത് 13, 14, 17 വാർഡുകൾ, തൃശൂർ കോർപ്പറേഷൻ 40-ാം ഡിവിഷൻ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് 5, 6 വാർഡുകൾ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, ഗുരുവായൂർ നഗരസഭ 31, 36 ഡിവിഷനുകൾ, കുഴൂർ ഗ്രാമപഞ്ചായത്ത് 9-ാം വാർഡ് (മൈത്ര ഭാഗം വീട്ടുനമ്പർ 220 മുതൽ 261 വരെ), കയ്പമംഗലം ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 12-ാം വാർഡ്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ്. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും.