
തൃശൂർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കടയുടെ ഷട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കാറിൻ്റെ മുൻഭാഗം മൊത്തം തകർന്നു. ശനിയാഴ്ച രാത്രി 10 മണിയോടെ യായിരുന്നു അപകടം. അങ്കമാലി എം.വി.ചാക്കോ ജ്വല്ലറിയിലേ ക്കാണ് ഇടിച്ച് കയറിയത്. മുൻവശത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ്റെ കാലിന് അപകടത്തിൽ ഗുരുതര പരിക്കേറ്റു. കാറിലുണ്ടായിരുന്ന വരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.