
കോ വിഡ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കണ്ടെയ്ൻമെൻറ് കസോണിൽ ഉൾപ്പെടുത്തുകയും, രോഗവ്യാപന സാധ്യത കുറഞ്ഞതിനെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണിൽ നിന്നും ഒഴിവാക്കുകയും ചെയ്ത പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ.
തൃശൂർ കോർപറേഷനിലെ 49ാം ഡിവിഷൻ (എൽത്തുരുത്ത് കോളജ് റോഡിൽ മംഗലത്തുവഴിയും കുന്നത്ത് കിണർ സെൻറർ മുതൽ സൊസൈറ്റി സ്വാമിപ്പാലം വരെയും), കുന്നംകുളം നഗരസഭ 16ാം ഡിവിഷൻ, 18ാം ഡിവിഷൻ (പനങ്ങായ് കയറ്റത്തിന് മുമ്പുള്ള വലതുഭാഗത്തേയ്ക്കുള്ള കളരി സംഘം റോഡ്), കൊടകര ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് (കോളനിയിലേക്ക് തുടങ്ങുന്ന ടാറിംഗ് റോഡ് മുതൽ കനാൽ ഭാഗത്തു കൂടി യുവരശ്മി ക്ലബ് വരെയുള്ള പ്രദേശം), 14ാം വാർഡ്, വരവൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത് 17ാം വാർഡ് (ബലിപറമ്പ് മുതൽ തൈവെപ്പ് വരെയും തൈവെപ്പ് മുതൽ പാണാട്ട് ക്ഷേത്രം റോഡ് വരെയും),
വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡ് (കരൂപ്പടന്ന), 13ാം വാർഡ് (പേഴുംകാട്), 14ാം വാർഡ് (പൂവ്വത്തുംകാട്), 15ാം വാർഡ് (ബ്രാലം), കയ്പറമ്പ് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് (മയിലാംകുളം വായനശാല റോഡ് 295ാം വീട് മുതൽ 318ാം വീട് വരെയുള്ള പ്രദേശങ്ങൾ), 15ാം വാർഡ് (പഴമുക്ക് കരിപ്പാടം വീട് 93 മുതൽ 119 വരെ), എളവള്ളി ഗ്രാമപഞ്ചായത്ത് 13ാം വാർഡ് (പൂവ്വത്തൂർ), പോർക്കുളം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ്, പത്താം വാർഡ് (അകതിയൂർ മില്ല് റോഡ്), ദേശമംഗലം ഗ്രാമപഞ്ചായത്ത് എട്ട്, ഒമ്പത് വാർഡുകൾ, കടവല്ലൂർ ഗ്രാമപഞ്ചായത്ത് 17ാം വാർഡ് എന്നിവയെ പുതിയതായി കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു
നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയ കണ്ടെയ്ൻമെന്റ് സോണുകൾ.
ഒന്നാം വാർഡ്, കടങ്ങോട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ്, പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 13ാം വാർഡ് എന്നിവയെ കണ്ടെയ്ൻമെൻറ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കി. നേരത്തെ പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങളിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരും.