ചാലക്കുടിയിൽ ഒരു കൊ വിഡ് മരണം കൂടി.

ചാലക്കുടിയിൽ ഒരു കൊ വിഡ് മരണം കൂടി. അലവി സെന്റർ മടപ്പിള്ളി അബൂബക്കർ സാഹിബ് (67) ആണ് മരണ പെട്ടത്. കഴിഞ്ഞ പതിനാലാം തീയതതി രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ സാജിതക്കും രോഗം വന്നിരുന്നു. സമ്പർക്കത്തിലുടെ യാണ് രണ്ട് പേർക്കും രോഗം വന്നത്. ചില രോഗങ്ങൾ കൂടി ഉള്ളത്തിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരികെ തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിക്കുന്നത്.

സംസ്കാരം കൊറോണ പ്രോട്ടോക്കോൾ പ്രകാരം തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് നാല് മണിക്ക് ശേഷം ചാലക്കുടി ആര്യങ്കാല ജുമ മസ്ജിദിൽ നടത്തും. രണ്ട് അടുത്ത ബന്ധുക്കൾ, രണ്ട് ആരോഗ്യ പ്രവർത്തക്കരും ചേർന്ന് മൃതദേഹം മെഡിക്കൽ കോളേജിൽ നിന്ന് ഏറ്റു വാങ്ങിയത്തിന്ന് ശേഷം പള്ളിയിൽ എത്തിച്ച് മയത്ത് നിസ്ക്കാരത്തിന് ശേഷമായിരിക്കും പ്രോട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തുക.. ചടങ്ങുകൾക്ക് നാല് ഡി വൈ എഫ് ഐ പ്രവർത്തകരും സഹായത്തിന് ഉണ്ടാക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു.