നീലിപ്പാറയിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; ഒരാൾക്ക് പരിക്ക്, ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു..

bike accident

പട്ടിക്കാട്: നീലിപ്പാറയിൽ ഓട് കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ മറിഞ്ഞുണ്ടായ അപ കടത്തിൽ ഒരാൾക്ക് പരി ക്കേറ്റു. ഇന്ന് നടന്ന അപകടത്തെ തുടർന്ന് റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.

അപകടത്തെ തുടർന്ന് പ്രദേശത്ത് വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. നാട്ടുകാരുടെയും മറ്റ് യാത്രക്കാരുടെയും സഹായത്തോടെയാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തിയത്. പിന്നീട് വാഹനം മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

റോഡിന്റെ അറ്റകുറ്റപ്പണികൾ ഇതു വരെ പൂർത്തിയാകാത്തതും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. റോഡിലെ തകർന്ന ഭാഗങ്ങൾ അടിയന്തരമായി നന്നാക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്നും, ഇത്തരം അനാസ്ഥകൾ ഭാവിയിൽ കൂടുതൽ ഗുരുതരമായ അപകടങ്ങൾക്ക് വഴിവെക്കുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.