കുടിവെള്ള പൈപ്പ് പൊട്ടി രണ്ട്ദി വസമായി വൻതോതിൽ വെള്ളം പാഴാകുന്നു..

കണ്ണാറ : വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ചീനിക്കടവ് എം.എച്ച്.എഫ് പരിസരത്ത് രണ്ട് ദിവസമായി വൻതോതിൽ വെള്ളം പാഴാകുന്നു. റോഡിന്റെ വക്കിലൂടെ ഒഴുകുന്ന വെള്ളം പ്രദേശത്ത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.

സംഭവം ബന്ധപ്പെട്ട അധികൃതരെ വിളിച്ച് അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ഇത്തരത്തിൽ വെള്ളം പാഴാകുന്നത് വലിയ നഷ്ടമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പൈപ്പ് അടിയന്തരമായി അറ്റകുറ്റപ്പണികൾ നടത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.