
തൃശ്ശൂർ: മണ്ണൂത്തി മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം യുവാവിനെ കു ത്തി ക്കൊന്നു . നാല് സെന്റ് ഉന്നതിയിൽ താമസിക്കുന്ന പുത്തൻ പുരയിൽ നിഖിൽ ആണ് മരി ച്ചത്.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് ആക്ര മണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ ഔസേപ്പ്, ജയ്സൺ, ജിൻ്റോ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ നിഖിലിന്റെ സുഹൃത്തിനും കു ത്തേ റ്റതായി റിപ്പോർട്ടുണ്ട്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.







