
തൃശൂർ: മരോട്ടിച്ചാൽ കുന്നൂർ പ്രദേശത്തെ ഒരു ഫാമിൽ നിന്നാണ് ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റ് ഉപകരണങ്ങളുമായി ഒരാളെ പോലീസ് പിടികൂടിയത്. മരോട്ടിച്ചാൽ സ്വദേശി തണ്ടാശ്ശേരി ബാബുരാജാണ് ഒല്ലൂർ പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയിൽ അനധികൃതമായി ചാരായം നിർമ്മിക്കാൻ ഉപയോഗിക്കുന്ന വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.






