തോട്ടപ്പടി മേൽപ്പാതയിൽ ബൈക്ക് അപകടം.. 

പട്ടിക്കാട്. തോട്ടപ്പടി മേൽപ്പാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പീച്ചി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ വിനീഷിന് പരിക്കേറ്റു. ഇദ്ദേഹത്തെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.