മരത്തംകോട് നിർമാണത്തിലിരുന്ന വീട് തകർന്നു വീണു ..

ശക്തമായ മഴയിൽ കുന്നംകുളം മരത്തംകോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണു. കിടങ്ങുർ പിഎസ്പി റോഡിൽ നാറാണത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൻ ഫൈസലിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്ന് വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. സംഭവ സമയത്ത് സ്ഥലത്ത് ആരും തന്നെ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. .