തൃശ്ശൂര്‍ പൂരം; കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും..

Thrissur_vartha_district_news_malayalam_private_bus

തൃശ്ശൂര്‍ പൂര ദിവസങ്ങളില്‍ പ്രത്യേകമായി കെ.എസ്.ആര്‍.ടി.സി യുടെ 65 സ്‌പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനമായി. തൃശ്ശൂര്‍ പൂരത്തിന്റെ ഗതാഗത സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനായി റവന്യു, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം. പൂര ദിവസങ്ങളില്‍ വൈകീട്ടും വെടിക്കെട്ടിന് ശേഷവും സ്വകാര്യ ബസ് സര്‍വ്വീസുകള്‍ കുറവുള്ള സ്ഥലങ്ങളിലേക്കും കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. സ്ഥിരം കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ക്ക് പുറമെ ജില്ലയിലെ ഉള്‍പ്രദേശങ്ങളിലേക്ക് പ്രത്യേക സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തും. ശക്തന്‍ സ്റ്റാന്റില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയുടെ സേവനം ഏര്‍പ്പെടുത്തും. പരമാവധി സര്‍വ്വീസുകള്‍ നടത്താമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരും യോഗത്തെ അറിയിച്ചു.
പൂര ദിവസങ്ങളിലെ ഗതാഗത നിയന്ത്രണങ്ങള്‍, വാഹന പാര്‍ക്കിങ് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി.