തൃശൂർ പൂരം ഗതാഗത സുരക്ഷ ഡ്രൈവർമാർക്ക് കർശന ലഹരി പരിശോധന..

Thrissur_vartha_district_news_malayalam_pooram

തൃശൂർ പൂരവുമായി ബന്ധപെട്ട് ഗതാഗത സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി നഗരത്തിലെ എല്ലാ ബസ് സ്റ്റാൻറുകളിലും പരിസര പ്രദേശങ്ങളിലും ഡ്രൈവർമാർക്ക് ലഹരി പരിശോധന വ്യാപകമാക്കി. വാഹന പരിശോധനയ്ക്കൊപ്പം ലഹരിയുടെ സാന്നിദ്ധ്യം അറിയിക്കുന്ന പരിശോധന ഉപകരണങ്ങളോടെയാണ് ബസ് സ്റ്റാൻറുകളിലും മറ്റു പരിസര പ്രദേശങ്ങളിലും പോലീസുദ്യോഗസ്ഥർ സജീവപരിശോധന നടത്തിവരുന്നത്.

പൂരവുമായി ബന്ധപെട്ട് നഗരത്തിൽ വരാനിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളും മറ്റു ട്രാഫിക് നിർദ്ദേശങ്ങളും കർശനമായി പാലിക്കുന്നതിനും ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകി. വേനലവധിയും പൂരാഘോഷവുമായി ബന്ധപെട്ട് റോഡുകളിലും ബസ് സ്റ്റാൻഡിലുമുള്ള യാത്രക്കാരുടെ തിരക്കുകളിൽ ഏറെ കരുതലോടെ കൃത്യ നിർവ്വഹണം നടത്തുന്നതിനായി ഡ്രൈവർമാരും ബസ്സ് ജീവനക്കാരും നിർദ്ദേശം നൽകി.