
കുതിരാൻ. ദേശീയപാത വഴുക്കുംപാറയിൽ ബൈക്ക് കാറിന്റെ ഡോറിൽ തട്ടിയുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. വാൽക്കുളമ്പ് സ്വദേസി കൊടിയാട്ടിൽ വീട്ടിൽ ആൽബിൻ (23) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 12 മണിയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ തുറക്കുന്നതിനിടെ ഇതേ ഭാഗത്തേക്ക് പോയിരുന്ന ബൈക്ക് ഡോറിൽ തട്ടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിയുകയും ആൽബിന് പരിക്കേൽക്കുകയുമായിരുന്നു.