
തൃശൂർ. ദേശീയപാത കൊരട്ടിയിൽ കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ അച്ഛനും മകളും മ രിച്ചു. കോതമംഗലം സ്വദേശികളായ ജയ്‌മോൻ (42), ജോയ്‌ന (11) എന്നിവരാണ് മ രിച്ചത്. മരി ച്ച ജയ്‌മോന്റെ ഭാര്യ മഞ്ജു (38), മകൻ ജോയൽ (13), ബന്ധുവായ അലൻ (17) എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപ കടം ഉണ്ടായത്. പാലക്കാട് കരിസ്മാറ്റിക് ധ്യാനം കൂടാൻ പോവുകയായിരുന്നു കുടുംബം. കാർ വെട്ടിപ്പൊളിച്ചാണ് രണ്ട് മൃത ദേഹങ്ങൾ പുറത്തെടുത്തത്. മ രിച്ച ജയ്‌മോൻ തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് മറിയുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.