ഡിസംബറിൽ ഒരുമാസത്തേക്ക് യൂണിറ്റിന് 17 പൈസ സർച്ചാർജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി. വൈദ്യുതി റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകി. ഈമാസം അവസാനം വൈദ്യുതി നിരക്ക് കൂട്ടാനിരിക്കേയാണ് കെ.എസ്.ഇ.ബി.യുടെ പുതിയ അപേക്ഷ.
ഇപ്പോൾ കെ.എസ്.ഇ.ബി. സ്വന്തം നിലയ്ക്ക് 10 പൈസയും റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസയും ചേർത്ത് 19 പൈസ സർച്ചാർജ് ഈടാക്കുന്നുണ്ട്. ഇതിൽ കെ.എ സ്.ഇ.ബി ഈടാക്കുന്ന 10 പൈസയ്ക്കുപകരം 17 പൈസ അനുവദിക്കണമെന്നാണ് ആവശ്യം.
സർച്ചാർജ് പത്തു പൈസയിൽ കൂടരുതെന്ന് കമ്മിഷൻ നിബന്ധന വെച്ചിട്ടുണ്ട്. ഈ പരിധി കാരണം വൈദ്യുതി വാങ്ങാനുണ്ടായ അധികച്ചെലവ് മുഴുവൻ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാവുന്നില്ലെന്നാണ് കെ .എസ്.ഇ.ബി.യുടെ വാദം. ഡിസംബറിൽ 17 പൈസ അനുവദിച്ചാലേ ഈ തുക ഈടാക്കാനാവൂ. അന്തിമ തീരുമാനമായിട്ടില്ല.