ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്..

തൃശ്ശൂർ ദിശയിൽ നിന്നും പാലക്കാട്ട് ഭാഗത്തേക്ക് പോകുമ്പോൾ മണ്ണുത്തി യൂണിവേഴ്‌സിറ്റി കവാടത്തിന് മുൻപിൽ തോട്ടപ്പടി ദേശീയ പാതയിൽ ആളുകളെ ഇറക്കുന്നതിനായി നിർത്തിയ ബസ്സിനു പുറകിൽ ബൈക്ക് ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. വടക്കഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികനാണ് പരിക്കുപറ്റിയത്. ഇന്ന് രാവിലെ പത്തുമണിയോടുകൂടിയാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ ആശുപത്രിയിലേക്ക് കൊണ്ടു പോയി.