ഡാമിന്റെ വൃഷ്ടി പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 6 ഷട്ടറുകള്‍ 14 അടി വീതവും ഒരു ഷട്ടര്‍ 5 അടിയും ഒരു സ്ലുയിസ് ഗേറ്റും നിലവില്‍ തുറന്നിട്ടുള്ളതാണ്. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു സ്ലുയിസ് ഗേറ്റ് കൂടി ഉയര്‍ത്തി 200 ക്യൂമെക്സ് ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നതാണ്.
പരമാവധി ഡാമില്‍ നിന്നും പുഴയിലേക്ക് ഒഴുക്കുന്ന ജലത്തിന്റെ അളവ് 1200 ക്യൂമെക്സ് ആണ്. ഇത് മൂലം പുഴയില്‍ ഏകദേശം 1.5 മീറ്റര്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍, അതിരപ്പള്ളി, പരിയാരം, മേലൂര്‍, കടുക്കുറ്റി, അന്നമനട, കൂടൂര്‍, എറിയാട് പ്രദേശങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിക്കുന്നു.