
വടക്കഞ്ചേരി മുടപ്പല്ലൂർ കരിപ്പാലിയിൽ ട്രാവലറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു. ഫയർ ഫോഴ്സും,പോലീസും, നാട്ടുകാരും വാഹനത്തിൽ നിന്നും ആളുകളെ രക്ഷിക്കുകയാണ്. നിരവധി ആളുകൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഇന്നലെയും ഇവിടെ അപകടം നടന്നിരുന്നു. ഭക്ഷണം കഴിക്കുന്നതിന് വേണ്ടി നിർത്തിയിട്ടിരിക്കുന്ന ട്രാവലറിലാണ് ബസ് വന്ന് ഇടിച്ചത്. KL04AM2026 ട്രാവലറിലെ ഡ്രൈവറാണ് മരിച്ചത്.