വടക്കഞ്ചേരി: മാതാപിതാക്കളെ കാണാനില്ലെന്ന മകന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കെ ദമ്പതികളെ ഇന്നലെ വൈകീട്ട് പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ കണ്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
പുതുക്കോട് മണപ്പാടം കണ്ണന്നൂര്‍ കാര്‍ത്ത്യായനി ഭഗവതി ക്ഷേത്രത്തിനടുത്ത് പുഴവഴിയിലെ ദേവദാസ് (61) ഭാര്യ ഷിബി (53) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ മുതല്‍ കാണാതായത്. വീട്ടിലെ ചില പ്രശ്നങ്ങളാണ് ദമ്പതികള്‍ വീട് വിടാന്‍ കാരണമെന്ന് പറയുന്നു.
മൂത്തമകന് മനുവാണ് വടക്കഞ്ചേരി പോലീസില്‍ പരാതി നല്‍കിയിരുന്നത്. വീട്ടിലെ ബൈക്കും കാണാതായിട്ടുണ്ട്. എന്നാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.