രണ്ട് ഡോസ് വാക്സീന്‍ എടുത്തവർക്കേ തൃശ്ശൂർപൂരം കാണാൻ സാധിക്കൂ… പുതിയ ഉത്തരവുമായി സർക്കാർ

Thrissur_vartha_district_news_malayalam_pooram

തൃശൂര്‍ പൂരം കാണാന്‍ വരുന്നവർ ഒറ്റ ഡോസ് മതിയെന്ന ഉത്തരവ് പിൻവലിച്ച്  2 ഡോസ് കോവി ഡ് വാക്സീന്‍നിര്‍ബന്ധമായും എടുക്കണമെന്ന പുതിയ ഉത്തരവുമായി സർക്കാർ. രണ്ടു ഡോസ് വാക്സീന്‍ എടുക്കാത്തവര്‍ആര്‍. ടി. പി. സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടി വരും.

തീരുമാനം മാറ്റിയത് പൂരം സംഘാടകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നിലവില്‍ പാസ് വിതരണം ചെയ്ത്പോരുന്നത്  ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കാണ്. പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂരംനടത്തിപ്പ്ആലോചിക്കാന്‍ ദേവസ്വങ്ങള്‍ ഉടനെ യോഗം ചേരും

Update--View

ഇതിനിടെ, പൂരത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കൊണ്ടുവന്നു. കോവിഡ്പരിശോധനയില്‍  പാപ്പാന്‍മാരില്‍ ഒരാള്‍ കോവിഡ്പോസിറ്റീവ് ആയാല്‍ ആനയേയും പൂരത്തില്‍ നിന്ന്ഒഴിവാക്കും

.കോവിഡ് മാന ദണ്ഡങ്ങള്‍ പാലിക്കാമെന്ന് ദേവസ്വങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും  തൃശൂര്‍ പൂരം നി‌ഷേധിക്കാന്‍കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ വ്യക്തമാക്കി.

THRISSURVARTHA KALYAN

അടുത്ത ചൊവ്വാഴ്ച ആര്‍. ടി. പി. സി.ആര്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് എടുത്ത് കയ്യില്‍ കരുതുന്നവർക്ക് മാത്രമേപൂരത്തിന്റെ സാംപിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ ചടങ്ങു വരെ കാണാന്‍ കഴിയൂ.