പാലക്കാട് റെയിൽവേ ഡി.വൈ
എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.80 കോടി രൂപയുടെ കുഴൽപ്പണം പിടികൂടിയത്. ചെന്നൈ തിരുവള്ളൂർ സ്വദേശി മുസാഫർ ഖനി എന്നയാളിൽ നിന്ന് കളളപ്പണം പിടികൂടിയത്. സംശയം തോന്നാതിരിക്കാൻ ഇയാൾ കുടുംബ സമേതമാണ് യാത്ര ചെയ്തത്. മലപ്പുറം ജില്ലയിലേക്ക് പണം കടതി കൊണ്ട് പോവാനായിരുന്നു പദ്ധതി. ഇതിന് മുൻപും ഇയാൾ കേരളത്തിലേക്ക് റയിൽ മാർഗം പണം കടത്തിയതായി സംശയിക്കുന്നു. പ്രതിയെയും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.