സ്വകാര്യ ബസ്സ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു…

bike accident

കേച്ചേരി: കൈപറമ്പില്‍ പുറ്റേക്കര സ്വകാര്യ ബസ്സ് ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. രാവിലെ 8.30 ഓടെ കേച്ചേരിയിലായിരുന്നു അപകടം. കടവല്ലൂര്‍ കരിക്കാട് പൊറവൂര്‍ സ്വദേശി മാങ്കടവില്‍ വാസു മകന്‍ ദിലീപ് (41) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് തെറിച്ച് വീണ ദിലീപിന്റെ തലയിലൂടെ ബസ്സ് കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

thrissur district