
മണ്ണുത്തി ദേശീയപാതയിൽ വടക്കഞ്ചേരി മേൽപ്പാലം നിർമാണം അവസാനഘട്ടത്തിൽ. അവസാന ഘട്ട ടാറിങ്, അഴുക്കുചാൽ നിർമാണം, ഡിവൈഡർ നിർമാണം, എന്നിവ പുരോഗമിക്കുന്നു. ഇതുകൂടി പൂർത്തിയായാൽ ചൊവാഴ്ച അല്ലെങ്കിൽ ബുധനാഴ്ച ആയിട്ട് മേൽപ്പാലം ഗതാഗതത്തിന് ആയിട്ട് തുറന്നു കൊടുക്കും.
പാലത്തിൽ വൈദ്യുത വിളക്ക് സ്ഥാപിക്കുന്നത് ഉൾൾപ്പെടെയുള്ള പ്രവൃത്തി പിന്നീട് ചെയ്യും. വടക്കഞ്ചേരി – മണ്ണുത്തി ദേശീയ പാതയിൽ ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജങ്‌ഷൻ മുതലാണ് മേൽപ്പാലം ആരംഭിക്കുന്നത്. ഡയാന ഹോട്ടലിനു സമീപം അവസാനിക്കുന്ന മേൽപ്പാലത്തി ന് ഒന്നര കിലോ മീറ്റർ ദൂരം. പാലത്തിന് കുറുകെ മൂന്ന് അടിപ്പാതകളുണ്ട്. പാലത്തിലൂടെ ഗതാഗതം ആരംഭിച്ചാൽ വടക്കഞ്ചേരി നഗരവുമായി ബന്ധപ്പെട്ട ഗതാഗത ക്കുരുക്കിന് പരിഹാരമാകും. നാലുവർഷം മുമ്പാണ് മേൽപ്പാല നിർമാണം ആരംഭിച്ചത്.