
കെ.എസ്.അർ.ടി.സി റോഡിലെ സ്വകാര്യ ലോഡ്ജിൽ യുവാവും യുവതിയും തൂങ്ങി മരിച്ച നിലയിൽ തൃശൂർ മരോട്ടിച്ചാൽ സ്വദേശി കല്ലിങ്ങൽ സാബുവിന്റെ മകൻ സജിത് (32), മരോട്ടിച്ചാൽ സ്വദേശിനിയും കല്ലിങ്ങൽ ഭാനുഷിന്റെ ഭാര്യയുമായ അനിത (33) എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം.
ചാലക്കുടി പൊലീസ് എത്തി ഇൻക്വസ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപ്രതിയിലേക്കു മാറ്റി. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ്
കണ്ടെടുതിട്ടുണ്ട്.
13 വർഷം മുൻപു അനിത വല്യച്ഛന്റെ മകനായ ഭാനുഷിനെ വിവാഹം കഴിച്ചിരുന്നു. തമിഴ് നാട്ടിലെ ഈറോഡ് പുത്തൂർ ലക്ഷ്മി നഗറിലായിരുന്നു ഇരുവരുടേയും താമസം. ഇളയച്ഛന്റെ മകൻ സജിത്തുമായി രണ്ടു വർഷം മുൻപ് അടുപ്പത്തിലായ അനിത മക്കളെയും കൂട്ടി ഇദ്ദേഹത്തിനൊപ്പം നാടുവിടുകയായി രുന്നു. ഉറക്കമുണർന്ന കുട്ടികളാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. കുട്ടികളെ തൃശൂർ ചൈൽഡ് ലൈനിലേക്ക് മാറ്റി.
സജിത്തിനൊപ്പം ഇവർ ആലപ്പുഴയിലാണ് താമസിച്ചിരുന്നത്. അനിതയുടെ 12 വയസ്സുള്ള മകളും 10 വയസ്സുള്ള മകനും ഇവർക്കൊപ്പ മുണ്ടായിരുന്നു . ഇവർ അങ്കമാലിയിൽ വാടക വീട് അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.