ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നു..

Thrissur_vartha_district_news_malayalam_mannuthy_kerala_univercity

സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ ആരംഭിക്കുന്ന ബനാന ആന്റ് ഹണി പാർക്കിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി ചില വ്യക്തികളും ഏജൻസികളും പലരിൽ നിന്നും പണവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്നതായി അറിയാൻ കഴിഞ്ഞതായി ചീഫ് വിപ്പ് കെ.രാജൻ. ഇവർക്ക് എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമേ ഇവിടെ നിയമനങ്ങൾ നടത്തൂ എന്നും മന്ത്രി പറഞ്ഞു. പ്രാദേശികമായി നടക്കുന്ന ഇത്തരം പ്രചാരണങ്ങൾ പുറത് കൊണ്ട് വരുന്നതിന് വേണ്ടി ആണ് മാധ്യമങ്ങൾക് മുന്നിൽ ഇക്കാര്യം പറയുന്നത് എന്നും മന്ത്രി പറഞ്ഞു.

thrissur district