വയറു വേദനയും വിശപ്പില്ലായ്മയും കാരണം ആശുപത്രിയിലെത്തിയ 64കാരിയുടെ വയറില്‍ നിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു..

hands-grand-father-mother-elder-older-man

തിരുവനന്തപുരം: വയറു വേദനയും വിശപ്പില്ലായ്മയും കാരണം ആശുപത്രിയിലെത്തിയ 64കാരിയുടെ വയറില്‍ നിന്ന് എട്ടുകിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു. ഒന്‍പതു മാസം മുൻപ് ആണ് അസ്വസ്ഥതകള്‍ പറഞ്ഞ് വയോധിക ആശുപത്രിയിലെത്തിയത്. ഇതിന് പുറമെ രക്ത സമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളും അലട്ടിയിരുന്നു. പരിശോധനയില്‍ മുഴ കണ്ടെത്തിയെങ്കി ലും കോ വിഡ് പശ്ചാതലത്തില്‍ ചികിത്സയ്ക്കെത്താന്‍ രോ​ഗി തയ്യാറായില്ല. ശാരീരിക അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പിന്നീട് ചികിത്സ തേടിയത്.

thrissur district

എസ്‌.എടി.യില്‍ നടന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയയിലാണ് കൊല്ലം സ്വദേശിനിയായ വൃദ്ധയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് മുഴ പുറത്തെടുത്തത്. 30 സെന്റീ മീറ്റര്‍ വീതിയും നീളവും ആഴവുമുള്ള മുഴയാണ് നീക്കം ചെയ്തത്. ഡോ ബിന്ദു നമ്ബീശന്‍, ഡോ ജെ സിമി എന്നിവരുടെ നേതൃത്വത്തിലാണ് അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ നടത്തിയത്.