തമിഴ് നാട്ടിൽ നിന്നും ഉരുക്കു പാളികളും ആയി വന്ന ചരക്ക് ലോറി വഴക്കും പാറയിൽ വെച്ച് നിയന്ത്രണം വിട്ട് 15 അടി ആഴ്ചയിൽ ഉള്ള വീട്ടിലേക്ക് ഇടിച്ചുകയറി . ലോറിയുടെ നിയന്ത്രണം വിട്ട സ്ഥലത്തുനിന്നും 150 അടി താഴെയുള്ള വീടിൻറെ ജനലുകളും ചുമരുകളും തകർത്തു കിടപ്പു മുറിയിലേക്ക് വണ്ടി ഇടിച്ചുകയറിയത്. ഈ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60) കൊച്ചുമകൾ ഇതൾ (6) എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വണ്ടിയുടെ ഇടിയുടെ ആഘാതത്തിൽ അലമാര തെറിച്ചു ഇവരുടെ മേലേക്ക് വന്നെങ്കിലും കട്ടിളപ്പടിമേൽ തങ്ങി നിൽക്കുകയായിരുന്നു. അതിനാൽ വൻ ദുരന്തം ഒഴിവായി. ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷണ്മുഖന് കാലിന് പരിക്കേറ്റു. നാട്ടുകാരും പോലീസുകാരും ചേർന്ന് ഏറെ പരിശ്രമിച്ചഅതിനു ശേഷമാണ് വണ്ടിയിൽ നിന്നും ഷണ്മുഖനെ പുറത്തെടുക്കാൻ പറ്റിയത്.