കനത്ത മൂടൽ മഞ്ഞിനെ ത്തുടർന്ന് യു.എ.ഇ. യിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ തൃശൂർ സ്വദേശിയായ മലയാളി മരിച്ചു. അബുദാബിയിലെ അൽ മഫ്രാഖിൽ പത്തൊമ്പത് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തൃശ്ശൂർ ജില്ലയിലെ ചേർപ്പ് ചെറുചേനം സ്വദേശിയായ നൗഷാദ് (45) മരിച്ചത്.
കാറുകളും ട്രക്കുകളും ഉൾപ്പെടെ കൂട്ടിയിടിചാണ് എട്ടുപേർക്ക് പരിക്കേൽക്കാനും കൂടി കാരണമായ ഈ പകടം ഉണ്ടായത്. റുവൈസിൽ സെക്യൂരിറ്റി സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയായിരുന്നു നൗഷാദ്. മൃതദേഹം അബുദാബി ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക്കൊണ്ടു പോകുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു.