തൃശൂരിൽ ഇനി ബസ് ടിക്കറ്റ് നിരക്ക് ഡിജിറ്റലായി അടയ്ക്കാം. ഡിജിറ്റൽ തൃശൂർ പ്രചാരണത്തിന്റെ ഭാഗമായി ഇന്ത്യൻ തപാൽ പേയ്‌മെന്റ് ബാങ്കിന്റെ നേതൃത്വത്തിലാണ് നടപടി ആരംഭിച്ചത്. തൃശ്ശൂർ- ഇരിഞ്ഞാലക്കുട റൂട്ടിൽ സഞ്ചരിക്കുന്ന അമ്പാടി ബസ്സിലാണ് ഡിജിറ്റൽ പേയ്‌മെന്റിനുള്ള ആദ്യത്തെ ക്യുആർ സ്റ്റിക്കർ സ്ഥാപിച്ചത്.
ഏത് ബാങ്കാണെന്നത് പരിഗണിക്കാതെ യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് ബസ് ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറും. ബസിലെ ഓരോ സീറ്റിനു പിന്നിലും വാതിലുകൾക്ക് മുകളിലും ക്യു ആർ സ്റ്റിക്കറുകൾ ഒട്ടിച്ചിരിക്കുന്നു. ഈ ക്യുആർ കോഡ് സ്കാൻ ചെയ്തു കൊണ്ട് ഏത് പേയ്മെന്റ് ആപ്ലിക്കേഷനി ലൂടെയും ബസ് നിരക്ക് അടയ്ക്കാം.
ചൊവ്വാഴ്ച മുതൽ ഈ പദ്ധതി ആരംഭിക്കും.
ഈ പദ്ധതി ബസ് ഉടമകൾക്കും യാത്രക്കാർക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് തൃശൂർ ബസ് ഓപ്പറേറ്റർ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം എസ് പ്രേംകുമാർ പറഞ്ഞു. ബസുകളിൽ ക്യുആർ സ്കാനറുകൾ സ്ഥാപിക്കാൻ ബസ് ഉടമകൾ തയ്യാറാണ്. പണം നേരിട്ട് അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്നതി നാൽ ഉടമകൾക്ക് വരുമാനത്തിന്റെ ട്രാക്ക് സൂക്ഷിക്കുന്നത് എളുപ്പമായി രിക്കും.