ഇന്ത്യയുടെ കൊ റോണ വാക്‌സിനിൽ ലോകത്തിന് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..

covid_vaccine_thrissur_vartha

ഇന്ത്യയുടെ കൊ റോണ വാക്‌സിനിൽ ലോകത്തിന് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ശേഷിയുടെയും പ്രതിഭയുടെയും ഉദാഹരണമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വാക്‌സിനേൻ ഡ്രൈവിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം കാത്തിരുന്ന ദിവസമാണിന്ന്. ലോകത്തിലെ ഏറ്റവും വലിയ വാകിസിനേഷനാണ് രാജ്യത്ത് ഇന്ന് ആരംഭിക്കുന്നത്. ലോകത്തിന് തന്നെ ഇന്ത്യ മാതൃകയായി. 3 കോടി മുന്നണി പോരാളികളുടെ വാക്‌സിനേഷൻ ചെലവ് കേന്ദ്രം വഹിക്കും.

വാക്‌സിനേഷൻ ഘട്ടത്തിലും ജാഗ്രത കൈവിടരുത്. പ്രതിരോധ പ്രവർത്തനങ്ങളിൽ കാണിച്ച ഉത്സാഹം ഇവിടെയും വേണം. രണ്ടും ഡോസ് കുത്തിവെയ്പ്പ് അനിവാര്യം. ഒരു മാസത്തെ ഇടവേളയിൽ രണ്ടു ഡോസുകൾ സ്വീകരിക്കണം. കുത്തി വെയ്പ്പിന് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞേ ഫലം കാണൂ. ആദ്യ ഡോസ് കഴിഞ്ഞാലും മാസ്‌ക് മാറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി.

thrissur news

രണ്ടാം ഘട്ടമാകുമ്പോൾ 30 കോടി പേർക്ക് വാക്‌സിൻ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്ത് ഇതുവരെ വാക്‌സിൻ നൽകിയത് 3 കോടി പേർക്കാണ്. എന്നാൽ ഇന്ത്യ ആദ്യ ഘട്ടത്തിൽ തന്നെ 3 കോടി പേർക്ക് വാക്‌സിൻ നൽകുന്നു. ലോകം ഒരിക്കലും പ്രതീക്ഷിക്കാത്ത മഹാമാരിയാണ് ഉണ്ടായത്. കൊറോണയ്‌ക്കെതിരായ പോരാട്ടം വരും തലമുറയ്ക്കും പ്രചോദനമാണ്. വാക്‌സിനുകൾ ക്കെതിരായ പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു