
ന്യൂഡൽഹി: സംഭവിച്ച 20 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിന്റെ അവയവങ്ങൾ ഉപയോഗിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയത് അഞ്ച് പേർ. കളിക്കുന്നതിനിടെ വീടിന്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ വീണാണ് ‘ധനിഷ്ഠ’ എന്ന കുഞ്ഞിന് ഗുതരമായി പരുക്കേറ്റത്. ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന് ജനുവരി 11ന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.
ഇനി ജീവിതത്തിലേക്ക് തിരികെ എത്തിക്കാനാവില്ലെന്നും ഡോക്ടർമാർ പറഞ്ഞതോടെയാണ് അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിച്ചത്. ധനിഷ്ഠയുടെ ഹൃദയം, കരൾ, വൃക്ക, രണ്ട് കോർണിയ എന്നിവയാണ്. വൃക്ക നൽകിയത് ഒരു മുതിർന്നയാൾക്കാണ്, ഹൃദയവും കരളും രണ്ട് കുട്ടികൾക്ക് ദാനം ചെയ്തു, കോർണിയ ഭാവിയിൽ ഉപയോഗിക്കാൻ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.