കുന്നംകുളം ആര്‍ത്താറ്റ് വാഹന ഷോറോമിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 22 ആം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. ആര്‍ത്താറ്റ് നിപ്പണ് ടെയോട്ടയിലെ സെക്യൂരിറ്റ ജീവനക്കാരന് ഷോറൂമിന്റെ മുന്പില് പാര്‍ക്ക് ചെയ്ത ബൈക്കാണ് ഇയാള്‍ മോഷ്ടിച്ചത്. പാലക്കാട് മലമ്പുഴ സ്വദേശി പൂക്കുണ്ട് കോളനി സ്വദേശി വിഷ്ണു ദാസിനെയാണ് (29)ആണ് പിടിയിലായത് കോങ്ങാട്, മലമ്പുഴ എന്നിവിടങ്ങിളില്‍ സമാന കേസില്‍ പ്രതിയാണ് ഇയാള്‍. കുന്നംകുളം എസ്. എച്ച്. ഒ. കെ. ജി സുരേഷിന്റെ നിര്‍ദ്ദേശാ നുസരണം എസ്. ഐ. വി എസ് .സന്തോഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ ത്തിലാണ് പ്രതിയെ പിടികൂടിയിത്.