
നിരവധി ക്രിമിനൽ, വധശ്രമ കേസ്സുകളിലും പ്രതിയായ ആളെ കഞ്ചാവുമായി പിടികൂടി. കുന്നംകുളം അടുപ്പൂട്ടി ഉദയഗിരി കോളനിയിൽ മഠപ്പാട്ടു പറമ്പിൽ സുമേഷിനെയാണ് ഒന്നര കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത് കഞ്ചാവ് ചില്ലറ വിപണിയിൽ അര ലക്ഷത്തോളം രൂപ വില മതിക്കുന്നതാണ്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് ചെറിയ പൊതികളാ യി വിലപ്പന നടത്താനാണെ ന്ന് പ്രതി സമ്മതിച്ചതായി ഉദ്ദ്യോഗസ്ഥർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.