കണ്ടെയ്‌നറുകളുടെ ക്ഷാമം ഭക്ഷ്യ വസ്തുക്കളുടെ വില വർദ്ധിപ്പിക്കും – അറബ് ഇന്ത്യാ സ്‌പൈസസ്..

Thrissur_vartha_district_news_malayalam_gulf_news

മഹാമാരിയുടെ സാഹചര്യത്തിൽ ഉണ്ടായി വരുന്ന കണ്ടെയ്നർ ക്ഷാമം അവശ്യ ഭക്ഷ്യ വിഭവങ്ങളുടെ വില 5 % മുതൽ 7 % വരെ വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് യുഎ ഇ യിലെ ഹോൾ സെയ്ൽ ഭക്ഷ്യ വിതരണ മേഖലയിലെ പ്രമുഖരായ അറബ് ഇന്ത്യാ സ്‌പൈസസ് ന്റെ മാനേജിങ് ഡയറക്ടർ ഹരീഷ് തഹിലിയാനി അഭിപ്രായപ്പെട്ടു. ഇത്‌ താൽക്കാലികം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അറബ് ഇന്ത്യാ സ്‌പൈസസ് അടുത്തിടെ മാർക്കറ്റിൽ ഇറക്കിയ റീറ്റെയ്ൽ ബ്രാൻഡുകളായ RK Pulses and Spices , സൂര്യ ഇഡലി ദോശ മാവ് തുടങ്ങിയവയുടെ സ്വീകാര്യത സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ഹരീഷ് തഹിലിയാനി. ഏറ്റവും ഉന്നതമായ ഗുണനിലവാരത്തിൽ ബഡ്ജറ്റിന് ഇണങ്ങുന്ന വിധം ആഹാര സാധനങ്ങൾ എത്തിക്കാനുള്ള ശ്രമമാണ് അറബ് ഇന്ത്യ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇരു ബ്രാൻഡുകൾക്കും ഗുണനിലവാരത്തിൽ ഹലാൽ സെർറ്റിഫിക്കറ്റുകൾ അടക്കം കിട്ടിയിട്ടുണ്ടെന്നും ഹരീഷ് അറിയിച്ചു. മഹാമാരിയുടെ അതി തീവ്ര ഘട്ടത്തിൽ
നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ കമ്പനിക്ക് കഴിഞ്ഞതായി ഡയറക്ടർ ഹിനാ തഹിലിയാനി അറിയിച്ചു. സൗജന്യ ഭക്ഷ്യ ധാന്യ വിതരണം , എയർ ടിക്കറ്റുകൾ നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആണ് കോണ്സുലേറ്റിന്റെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ അറബ് ഇന്ത്യാ സ്‌പൈസസ് നടത്തിയതെന്ന് ഹിന പറഞ്ഞു.

thrissur news

10 മില്യൺ ജനങ്ങൾക്ക് 6 മാസം തുടർച്ചയായി കഴിക്കാൻ പാകത്തിൽ ഭക്ഷ്യ വിഭവങ്ങളുടെ സുരക്ഷയും സ്റ്റോക്കും ഉറപ്പാക്കാനുള്ള സൈലോ സ്റ്റോറേജ് സൗകര്യം കമ്പനിക്കുണ്ടെന്ന് ഹരീഷ് തഹിലിയാനി പറഞ്ഞു.
RK ബ്രാൻഡ് ഇപ്പോൾ നടത്തി വരുന്ന ഒരു പ്രത്യേക റീറ്റെയ്ൽ പ്രൊമോഷൻ വഴി നൂറോളം ഉല്പന്നങ്ങൾ ദിർഹം 1, ദിർഹം 2, ദിർഹം 3 എന്നീ വിളനിലവാരത്തിൽ വിൽക്കുന്നത് മാർക്കറ്റിൽ വലിയ തരംഗം സൃഷ്ടിച്ചതായി ഹരീഷ് പറഞ്ഞു. റീറ്റെയ്ൽ ഉത്പന്നങ്ങളുടെ
വിതരണം നടത്തുന്ന കമ്പനി ആയ സെവൻ ഹാർവെസ്റ്റിന്റെ എക്സിക്യ്റ്റീവ് ഡയറക്ടർ ചെറി മാത്യുവും വാർത്താ സമ്മേളനത്തിൽ സന്നിഹിതനായിരുന്നു.