
മതിലകം പുതിയകാവിൽ കണ്ടെയ്നർ ലോറിയും ബുള്ളറ്റും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രാത്രി 10.45 ആണ് അപകടം. വണ്ടിയുടെ ഇടിയിൽ തെറിച്ച് വീണ മൂന്നു പേരും റോഡിലും, സമീപത്തുമായി കിടക്കുകയായിരുന്നു. പെരിഞ്ഞനം കൊറ്റംകുളം കൊണ്ടറപ്പശ്ശേരി വിശ്വംഭരൻ്റെ മകൻ വിജീഷ് (28), പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി പനപറമ്പിൽ വിജയൻ്റെ മകൻ ബിജീഷ് (37) എന്നിവരാണ് മരിച്ചത്.
ഒരാൾക്ക് ഗുരുതര പരിക്ക്. ചക്കരപ്പാടം കാരയിൽ വിനോദിൻ്റെ മകൻ വിവേക് (23), നാണ് പരിക്കേറ്റത്. ഇവരെ ആദ്യം കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ എത്തിചു. പിന്നീട് ബിജീഷിനെയും വിവേകിനെയും തൃശൂർ ജൂബിലി മിഷൻ ആശുപത്രിയി ലേക്ക് മാറ്റി. ജൂബിലിയിൽ വെച്ചാണ് ബിജീഷ് മരണപ്പെട്ടത്. വിജീഷിൻ്റെ മൃതദേഹം മോഡേൺ ആശുപത്രിയിൽ.