ആൾ താമസമില്ലാത്ത വീട്ടിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. മുള്ളൂർക്കര ബി.എഡ് കോളേജിന് സമീപം വടക്കേടത്ത് രുക്മണിയുടെ വീട്ടിലാണ് മൃതദേഹം കണ്ടത്. കുറെ ദിവസങ്ങളായി കുലി പണിക്കാരിയായ രുക്മണി വീട്ടിൽ ഇല്ലായിരുന്നു. വീട് പുറത്ത് നിന്ന് പൂട്ടിയ നിലയിലാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.