
പക്ഷിപ്പനിയെ അറിയാം.. പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്‌ളുവെന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകാനിടയാകും. ചില പ്രത്യേക സാഹചര്യങ്ങളില്‍ പക്ഷികളില്‍ സാധാരണ കണ്ടുവരുന്ന പനി മനുഷ്യരിലേക്ക് പകരാനും സാധ്യതയുണ്ട്.
പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീര ദ്രവങ്ങള്‍ വഴി വായുവിലൂടെയും ആണ് രോഗം പകരുന്നത്. സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞ നിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ഇതിൻ്റെ ലക്ഷണങ്ങള്‍. പ്രതി രോധ ശേഷി കുറഞ്ഞവരിലും പ്രമേഹമുള്ള വരിലും പനി കൂടി ന്യൂമോണിയ ആകാനും രോഗം മൂര്‍ച്ഛിച്ചു മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
പ്രതിരോധ മാര്‍ഗങ്ങള്‍... 1- താറാവ്- കോഴി പക്ഷി വളര്‍ത്തലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി ശുചിത്വം പാലിക്കണം. 2- ദേഹത്ത് മുറിവുള്ളപ്പോള്‍ പക്ഷി മൃഗാദികളുമായി ഇട പഴകരുത്. 3- പനിയോ തൊണ്ട വേദനയോ വന്നാല്‍ വൈദ്യ പരിശോധനയ്ക്ക് വിധേയരാകണം. 4- രോഗ ബാധിതരായ പക്ഷികളുമായി ഇടപഴകുന്നത് ഒഴിവാക്കണം മുട്ട, മാംസം എന്നിവ നന്നായി പാകം ചെയ്തു കഴിക്കണം. 5- രോഗ മുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം