അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തണ മെന്ന് ബന്ധുക്കള്‍…

Thrissur_vartha_district_news_malayalam_poet_anil

കവി അനില്‍ പനച്ചൂരാൻ ഇന്നലെ രാവിലെ സുഹൃത്തുക്കൾക്ക് ഒപ്പം ക്ഷേത്രത്തിലേക്ക് പോയ സമയത്ത് തലചുറ്റലുണ്ടാകുകയും തുടർന്ന് കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആയിരുന്നു. അവിടെ നിന്ന് കരുനാഗപ്പ ള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയി ലെക്കും എത്തിചിരുന്നു.

കിംസ് ആശുപത്രിയിലെത്തി അരമണിക്കൂറിനു ള്ളില്‍ മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണം എന്നാണ് ആശുപത്രി അതികൃതർ സൂചിപ്പിച്ചത്. അനില്‍ പനച്ചൂരാന്‍ കൊ വിഡ് ബാധിതനായിരുന്നു വെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

thrissur district

അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തണ മെന്ന് ബന്ധുക്കള്‍. കായംകുളം പോലിസ് സ്‌റ്റേഷനിലെ ത്തിയാണ് ബന്ധുക്കള്‍ ഇതു സംബന്ധിച്ച് ആവശ്യം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് മൃതദേഹം തിരുവനന്തപുരം മെഡിക്കല്കോളജില് പോസ്റ്റുമാര്‍ട്ടം ചെയ്യും. കായംകുളം പോലിസ് തിരുവനന്തപുരത്തേക്ക് പോയി. പോസ്റ്റ് മാര്‍ട്ടത്തിന് ശേഷമാകും സംസ്‌കാരം സംബന്ധിച്ച് തീരുമാനമെടു ക്കുക.