
കോട്ടക്കല പൂക്കോട്ടുപാടം അരയില്‍ കെട്ടുന്ന ബെല്‍റ്റാണെന്ന് കരുതി വീട്ടമ്മ എടുക്കാന്‍ ചെന്നത് രാജവെമ്പാലയെ. കഴിഞ്ഞ ദിവസമാണ് ചോലക്കല്‍ ഹനീഫയുടെ വീട്ടിനുളളിലെ ശുചിമുറിയില്‍ ഹനീഫയുടെ ഭാര്യ വാഷിംഗ് മെഷീനിൽ നിന്ന് വസ്ത്രങ്ങളെടുക്കാന്‍ ചെന്നതായിരുന്നു. വാഷിംഗ് മെഷീൻറ അടിഭാഗത്ത് ബെല്‍റ്റ് വീണു കിടക്കുകയാണെന്ന് കരുതി കാല്‍ കൊണ്ട് എടുക്കാന്‍ ശ്രമിച്ചത്. മനുഷ്യ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട രാജവെമ്പാല ചീറ്റാന്‍ തുടങ്ങി. ഇതോടെ വീട്ടമ്മ ഭയന്ന് നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. എട്ടടി നീളമുണ്ട് രാജവെമ്പാലക്ക്.