
ഹൃദയാഘാതം മൂലം തൃശൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. ദേശമംഗലം വറവട്ടൂര്‍ കളത്തും പടിക്കല്‍ മുഹമ്മദ് കുട്ടി (55) ആണ് മരിച്ചത്. ജിദ്ദയിലെ മുഹമ്മദിയയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 20 വര്‍ഷത്തോളമായി സൗദിയില്‍ പ്രവാസിയാണ്.
വെള്ളിയാഴ്ച രാവിലെ ശാരീരി കാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ സുഹൃത്തുക്കൾ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ നല്‍കിയെങ്കിലും അല്‍പ്പ സമയത്തിന കം മരിക്കുകയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍: നദീറ, നസീറ, നുസ്രത്ത്, നജ്മ, നൗഫല്‍ (ഖത്തര്‍). മരുമകൻ അഷ്റഫ്.